ജുഡീഷ്യറിയിൽ കേന്ദ്ര സർക്കാർ അവിഹിതമായി ഇടപെടുന്നുവെന്നും കൊളീജിയം തീരുമാനങ്ങൾ അവഗണിക്കുന്നുവെന്നുമാരോപിച്ചു സുപ്രീം കോടതിയിലെ ജസ്റ്റിസ് ജസ്തി ചെലമേശ്വർ രംഗത്ത്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം അടിയറ വയ്ക്കപ്പെടുന്ന സാഹചര്യം ചർച്ചചെയ്യാൻ മുഴുവൻ ജഡ്ജിമാരുടെയും യോഗം (ഫുൾ കോർട്ട്) വിളിക്കണമെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കുള്ള കത്തിൽ ജസ്റ്റിസ് ചെലമേശ്വർ ആവശ്യപ്പെട്ടു.